Saturday, December 17, 2016
Monday, October 17, 2016
Thursday, September 15, 2016
Sunday, September 4, 2016
Friday, August 26, 2016
Saturday, July 16, 2016
ജാഗ്രതൈ
സോഷ്യൽ മീഡിയ സമൂഹത്തിൽ വരുത്തുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ കുറച്ചു ശ്രദ്ധിക്കുക ..
ആണ്‍കുട്ടികളും , പെണ്‍കുട്ടികളും .!!
ഫേസ്ബുക്കില്‍ ഐ ഡി കള്‍ മൂന്ന് തരം ....!!
1. ഒര്‍ജിനല്‍ ഐ ഡി
2.ഫെക് 916 ഐ ഡി
2.ഫ്രോഡ് ഐ ഡി _____________________________________
1.ഒര്‍ജിനല്‍ ഐ ഡി ( Original I D )
ഒര്‍ജിനല്‍ ഐ ഡി കള്‍ ആളുകള്‍ സ്വന്തം ഫോട്ടോയും മറ്റും ഇട്ടു മാന്യമായി കൊണ്ട് പോകുന്ന ഐ ഡി കള്‍ ആണ് ! അനാവശ്യം സംസാരമോ മറ്റും ഇല്ലാതെ , നല്ല സുഹൃത്തുകള്‍ കിട്ടണം , നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തണം എന്നൊക്കെ ചിന്താഗതി ഉള്ളവ .
ഒര്‍ജിനല്‍ ഐ ഡി കളെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യം ഇല്ല .കാരണം എല്ലാവര്ക്കും ഒര്‍ജിനല്‍ ഐ ഡി ഫേസ്ബുക്കില്‍ ഉണ്ട് . അത്കൊണ്ട് സ്വയം വിലയിരുത്താന്‍ പറ്റും എന്താണ് ഒര്‍ജിനല്‍ ഐ ഡി എന്നത് !
******************************************************************
2. ഫെക് 916 ഐ ഡി ( Fake 916 I D)
ഫേക്ക് ഐ ഡി കള്‍ പൊതുവേ മുഖംമൂടി എന്ന് അറിയപെടുന്നു . ഒരു തമാശക്കോ അല്ലെങ്കില്‍ വേറെ എന്തേലും കാരണത്താലോ മുഖം മൂടി ഇട്ടു സംസാരിക്കുന്ന ആളുകള്‍ അതാണ് ഈ കൂട്ടര്‍ . മുഖം നോക്കാതെ സംസാരിക്കാന്‍ കഴിയും എന്നത് ഇതിന്റെ ഒരു പ്രത്യേകത ആണ് !! ഒര്‍ജിനല്‍ ഐ ഡിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് തോന്നുന്ന ഒരു കൂട്ടര്‍ , ഇങ്ങനെ ഉള്ള ഐ ഡി കള്‍ പൊതുവേ ആര്‍ക്കും ശല്യം ഇല്ല !! ഉപദ്രവിക്കണം എന്ന് ആഗ്രഹം കൊണ്ട് നടക്കുന്ന ഐ ഡി കള്‍ അല്ല ഫെക് 916 ഐ ഡി കള്‍ , ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു , മറ്റുല്ലാവര്‍ക്കിടയില്‍ ആരാണ് എന്ന് അറിയാന്‍ ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു കൂട്ടര്‍ . എന്നാല്‍ പൊതുവേ ഫേക്ക് ഐ ഡി കള്‍ മോശം എന്നാ ധാരണ ആണ് പലരിലും ! മുഖം മൂടി ഇട്ടു മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാത്തിടത്തോളം കാലം അവര്‍ ഒര്ജിനലിനോട് സാമ്യം ഉള്ളവര്‍ തന്നെ ! , എവിടേയോ !എന്തോ പറയാന്‍ തടസം ! അതാണ് ഫേക്ക് 916 ഐ ഡി കള്‍
**********************************************************************
3. ഫ്രോഡ് ഐ ഡി ( Fraud I D )
ഫ്രോഡ് ഐ ഡി കള്‍ ആണ് ശരിക്കും ഉപദ്രവകാരികള്‍ . മറ്റുള്ളവരുടെ നാശം കാണണം , ദ്രോഹിക്കണം എന്ന് ആഗ്രഹിക്കുന്ന കൂട്ടര്‍ . എന്റെ അഭിപ്രായത്തില്‍ ഈ കൂട്ടത്തില്‍ പെടുന്നവര്‍ ആണ് പാവാട ഇട്ട ആണുങ്ങള്‍ !! ഒരുതരം മനസുഖം കിട്ടാന്‍ ബാക്കി ഉള്ളവരെ പറ്റിച്ചു സ്വയം ഓസ്കാര്‍ കിട്ടി എന്ന് വിശ്വസിക്കുന്ന വിവരധോഷികള്‍ ! മറ്റുള്ളവരുടെ ഫോട്ടോ മോഷ്ടിച്ച് ആളുകളെ തെട്ടുധരിപ്പിച്ചു നാണംകെട്ട പണികള്‍ കാണിക്കുന്നവര്‍ . പെണ്‍വേഷം കെട്ടുന്ന ആണുങ്ങള്‍ മാത്രം ഉള്‍പെടുന്നതല്ല ഈ വിഭാഗം , ഇവര്‍ ആദ്യം സ്നേഹം കാണിച്ചു നമ്മളോട് പലതും അവശ്യ പെടും . " പണം ". പോലെ എന്തെങ്കിലും !! അവര്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ട് ആരെയെങ്കിലും പറ്റിച്ചു ജീവിക്കണം എന്നാ നാറിയ ലക്‌ഷ്യം !!
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലും കാണും ഇതുപോലെ ഒളിച്ചു കിടക്കുന്ന ഫ്രോട് ആളുകള്‍ !! പെണ്‍കുട്ടികളെ പറ്റിച്ചു പണം മേടിച്ചും,മാനം കവര്‍ന്നും മുങ്ങുന്നതും ഈ കൂട്ടര്‍ തന്നെ !!
ഒരുപാടു ആളുകള്‍ ഇങ്ങനെ ഉള്ള ആളുകളുടെ കപട സ്നേഹ വലയത്തില്‍ പെട്ടു പോകാറുണ്ട് പ്രത്യേകിച്ച് ആദ്യമായി ഫേസ്ബുക്ക് ലോകത്ത് അഭ്യാസങ്ങള്‍ പഠിക്കാതെ വരുന്ന ആളുകള്‍ !!
പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ !!!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!!
എന്തും നേരിടാന്‍ കഴിവുള്ളവര്‍ മാത്രം എല്ലവാരെയും ആഡ് ചെയ്യുക !! അല്ലാത്തവര്‍ ആളും തരവും നോക്കി മാത്രം സുഹൃത്ത് വലയം സൃഷ്ടിക്കുക !!
ഏതൊരു കാര്യത്തെയും നല്ലതക്കുന്നതും മോശമാക്കുന്നതും നമ്മള്‍ തന്നെ !!
സൃഷ്ടിയുടെ കുഴപ്പം ആണ് ഇതൊക്കെ !!! വിത്തുഗുണം പത്തു ഗുണം എന്നല്ലേ ചൊല്ല് !!!
====================
ഉമർസാലി,അഞ്ചരക്കണ്ടി

Friday, July 8, 2016
എന്‍റെ വിദ്യാലയം
പണ്ട് സ്കൂളിൽ പോണ കാലത്ത് അല്ലറ ചില്ലറ മോഷണമോക്കെ നടത്തുമായിരുന്നു...
അടുക്കളേലെ കടുക് പാട്ടേലും ,മല്ലി പാട്ടേലുമായിട്ട് ഉമ്മ ഇട്ടു വയ്ക്കുന്ന ചില്ലറ മുഴുവൻ എന്‍റെ കയ്യേ പറ്റിയാണ് പൊക്കൊണ്ടിരുന്നത്...
സ്കൂളിന്‍റെ തൊട്ടു മുന്പിലുളള ഷംസൂക്കാന്‍റെ കടയിലേ തേനുണ്ടയും, പുളി അച്ചാറും , പിന്നെ പാതി പഴുത്ത പുളിയൻ നാരങ്ങ ഉപ്പും മുളക് പൊടിയും പുരട്ടിയത് , കപ്പലണ്ടി മിട്ടായി , ഗ്യാസ് മിട്ടായി ഒക്കെയായിരുന്നു ആ മോഷണതിന്‍റെ യൊക്കെ പ്രലോഭനം..........
ഗേറ്റിനപ്പുറത്തു സൈക്കിള് മണിയടിച്ചു നിന്നിരുന്ന ഐസ് മിട്ടായിക്കാരനും ഒരു കാരണമായി എന്ന് പറയാതെ വയ്യ ...
വർഷങ്ങൾ ഒരുപാട് കടന്നു പോയി.
ഇന്ന് ഞാൻ എന്‍റെ സ്കൂളിന്‍റെ മുൻപിലൂടെ കടന്നുപോകുമ്പോൾ
എന്‍റെ പേഴ്സിൽ മോഷ്ട്ടിക്കാത്ത നോട്ടുകൾ ഉണ്ടായിരുന്നു.....
പക്ഷെ ഇന്നവിടെ ആ കട ഇല്ല. ആ കടയ്ക്ക് പകരം അവിടെ മറ്റൊരു ടയറ് കട വന്നിരിക്കുന്നു,ഐസ് മിട്ടായിക്കാരനും ഇന്നില്ല...
ഇന്ന് എന്‍റെ പേഴ്സിലെ പണം....തേനുണ്ടയുടേയും,പുളി അച്ചാറിന്‍റെയും,ഐസ് മിട്ടായിയുടെയും രുചിയോർത്തു കൊതിച്ചു നിന്ന എന്നെ നോക്കി കളിയാക്കി ചിരിച്ചു....!
ഉമർസാലി_അഞ്ചരക്കണ്ടി

Saturday, June 18, 2016
ഇന്ന് വായനാ ദിനം
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.
കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.
മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ് വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും,മുഖ പുസ്തകവും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.
ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ് കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.
#ഉമർസാലി_അഞ്ചരക്കണ്ടി (അവലംബം)

Wednesday, June 15, 2016
ഇനി മലയാളം എഴുതാം..വളരെ ഈസിയായി
ആൻഡ്രോയിഡ് മൊബൈലിലും,ഐ ഫോണിലും വളരെ ഈസിയായി മലയാളം എഴുതാന്‍ സഹായിക്കുന്ന ആറു ആപ്സുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു..ആവശ്യമുളളവർ അതിൽ നിന്നും അനുയോജ്യമായത് ഡൌൺലോഡ് ചെയ്യുക.
ഡൌൺ ലോഡ് ചെയ്യാന്‍ താഴെ കാണുന്ന umersaali ummuz എന്നതില്‍ ക്ളിക്ക് ചെയ്യുക
ഉപകാരപ്പെടും എന്ന പ്രതീക്ഷയോടെ ഉമർസാലി, അഞ്ചരക്കണ്ടി
Mob:9947522477
1:link umersaali ummuz
2 link :umersaali ummuz
3:link Umersaali ummuz
4:link Umersaali ummuz
5:link Umersaali ummuz
6:link Umersaali ummuz

എത്ര വലിയ വീഡിയോയും ഇനി വാട്സ് അപ്പിലൂടെ സെന്‍റ് ചെയ്യാം
ഇനി ഒരു മൊബൈലിൽ രണ്ടു വാട്സ് അപ് ഉപയോഗിക്കാം..മാത്രമല്ല ഈ വാട്സ് അപ്പിലൂടെ ഒരു സിനിമ മുഴുവനായും മറ്റുളളവർക്ക് സെന്‍റ് ചെയ്യാം ,ആപ്ളികേഷൻ സഹായം ഇല്ലാതെ ചാറ്റ് ലോക്ക് ചെയ്യാം. അങ്ങനെ നിരവധി ഓപ്ഷനുകൾ.
ഡൌൺ ലോഡ് ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Tuesday, June 7, 2016
ഗൾഫ് വേണെങ്കില്‍ ഇങ്ങോട്ട് വരട്ടെ
ഗള്‍ഫില്‍ നല്ല എണ്ണം പറഞ്ഞ ജോലി ശരിയാക്കി തരാംന്ന് പറഞ്ഞ് കുടുംബക്കാരും സുഹൃത്തുക്കളും വിളിച്ചിട്ടും ഞാന്‍ പോവാതിരുന്നപ്പോള്‍ അവരൊക്കെ പറഞ്ഞു എനിക്കിവിടെ എന്തോ ചുറ്റിക്കളി ഉള്ളത് കൊണ്ടാണ് പോവ്വാത്തതെന്ന്.....
ചിലര് പറഞ്ഞു അഹങ്കാരമാണെന്ന്....
മറ്റ് ചിലര് പറഞ്ഞു , കുടുംബമൊക്കെ ആവുമ്പോ , കാശിന് ബുദ്ധിമുട്ട് വരുമ്പോള്‍ അനുഭവിച്ചോളും എന്ന്....
നിങ്ങള്‍ എന്തു വ്യഖ്യാനം നൽകിയാലും ജനിച്ച നാടും വീടും മാതാപിതാക്കളെയും സ്നേഹിതരെയും പിരിഞ്ഞ് ഒരു സമ്പാദ്യവും എനിക്ക് വേണ്ട...!
ഇത് എന്‍റെ ദുസ്വഭാവമല്ല...... എന്‍റെ പിടി വാശിയല്ല.... എന്‍റെ ദൗര്‍ബല്ല്യവും അല്ല..... ഉമ്മയുടെ,ഉപ്പയുടെ,സ്നേഹിക്കുന്നവരുടെ കാര്യത്തില്‍ ഞാനിന്നും ആ പഴയ കുട്ടി തന്നെയാണ്..
എനിക്ക് കഷ്ടപ്പാടും പ്രാരാബ്ധവും ഇല്ലാഞ്ഞിട്ടല്ല.... എങ്കിലും ഞാന്‍ പട്ടിണി കിടക്കില്ലെന്നും , പട്ടിണി കിടത്തില്ലെന്നുമുള്ള എന്‍റെ വിശ്യാസമാണ് ഈ തിരുമാനത്തിന് പിന്നില്‍..
ഓരോ നിമിഷവും ഇതാന്നും പറഞ്ഞ് ഓടി കൊണ്ടിരിക്കുമ്പോള്‍ , ആ ഓരോ നിമിഷവും സ്നേഹിക്കുന്നവരുടെ കൂടെ, അവരെ കണ്ട് ജീവിക്കാനുള്ള എന്‍റെ സ്വാര്‍ത്ഥതയാണ് ഈ തിരുമാനത്തിന് പിന്നില്‍....
ചിലപ്പോള്‍ ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടെന്ന് മറ്റുള്ളവര്‍ വിലയിരുത്തിയേക്കാം... എങ്കിലും ഓരോ നിമിഷവും ആസ്വദിക്കുന്ന ഞാന്‍ മനസ്സു കൊണ്ട് എന്നേ വിജയിച്ചു കഴിഞ്ഞിരിക്കുന്നു....
അതെ.... എനിക്കിനിയും ഉമ്മയെ കണ്ട് ,ഉമ്മയുടെ കൈ കൊണ്ട് കൂട്ടി കുഴച്ച ചോറുണ്ട്,ഉപ്പയുടെ ശാസനകേട്ട്,സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്ന് കൊതി തീര്‍ന്നിട്ടില്ല.....!!
#ഉമർസാലി_അഞ്ചരക്കണ്ടി

Monday, June 6, 2016
എന്‍റെ നാട്
എന്‍റെ നാട് അഞ്ചരക്കണ്ടി
=====================
പുഴകളും കുന്നുകളും കാടുകളും വയലുകളും കേര വൃക്ഷങ്ങളുമൊക്കെയായി പ്രകൃതി രമണീയമായ നാട്.
1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയില്‍ 500 ഏക്കര്‍ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ് സ്ഥാപിച്ചു. 1799-ൽ പ്രദേശത്തെ ‘അഞ്ചുകണ്ടികൾ’ കമ്പനി വിലകൊടുത്തുവാങ്ങി. പിന്നീട് പുഴയുടെ തീരത്തെ ‘അരക്കണ്ടി’ കൂടി കമ്പനി കൈയിലാക്കി. ഇങ്ങനെയാണ് "അഞ്ചരക്കണ്ടി" എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.
1850-ല്‍ ആണ് ലോര്‍ഡ് മര്‍ഡോക്ക് ബ്രൌണ്‍ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയില്‍ എത്തിച്ചേരുകയും അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ് എന്ന പേരിടുകയും ചെയ്തത്.
ഇവിടെ നിനും സിനമണ്‍ (കറുവപ്പട്ട) ഓയില്‍ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.
ബ്രൌണ്‍ സായിപ്പ് പിന്നീട് ഭൂമി അളന്നു തിട്ട പെടുത്തുകയും അതിന്‍റെ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍ തുടങ്ങി. ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം അതിന്‍റെ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ 1865 ഫെബ്രുവരി ഒന്നാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ സബ്ബ് രജിസ്ട്രര്‍ ആഫീസ് അഞ്ചരക്കണ്ടിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.
ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റന്‍ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിര്‍മിച്ചത് ഇംഗ്ലണ്ടിലെ തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ മാതൃകയില്‍ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണര്‍ത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തില്‍ നിശ്ചലമായി.
1903-ല്‍ കേരളം സിംഹം എന്നറിയപെടുന്ന വീര പഴശ്ശി ഇവിടെ വച്ചായിരുന്നു പട വെട്ടിയത്. നെപ്പോളിയനെ തോല്‍പ്പിച്ച് വന്ന ആര്‍തര്‍ വെല്ലസ്ലിക്ക് പഴശിരാജയുടെ ഒളിയുദ്ധത്തെ നേരിടുവാന്‍ വളരെ പാട് പെടേണ്ടി വന്നു. ഒടുവില്‍ സ്വന്തം കൂട്ടാളി നടത്തിയ ഒറ്റിലൂടെ …..ഈ കഥകളൊക്കെ ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്കറിയാം ……? ഇന്ന് അഞ്ചരക്കണ്ടിയില്‍ ചരിത്രത്തിന്‍റെ ആ മണി മുഴങ്ങുന്നില്ല തല ഉയര്‍ത്തി നില്‍കുന്ന ആ ബംഗ്ലാവ് ഇന്നവിടെ ഇല്ല പകരം സ്വകാര്യ വ്യക്തികളുടെ മന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാലം കടന്നു പോകുമ്പോളും ഇനി ഒരിക്കലും ഉയിര്‍ത്തെഴുനെല്‍ക്കാത്ത ആ ചരിത്ര സ്മാരകങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ തോട്ടം കൈക്കലാക്കുകയും അവിടെ അവര്‍ പടു കൂറ്റന്‍ സ്ഥാപനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു.
ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ അഞ്ചരക്കണ്ടി പുഴ ഒരു ഗ്രാമത്തിന്‍റെ
പൂര്‍ണ വിശുദ്ധിയോടെ എല്ലാം കണ്ടും കേട്ടും സ്വച്ഛന്ദമായി ഒഴുകുന്നു. ,എങ്കിലും ആ പുഴയുടെ ഓളങ്ങള്‍ക്ക് ഒരുപക്ഷെ നിങ്ങളോടൊക്കെ ഒരു പാട് ചരിത്ര കഥകള്‍ പറയാനുണ്ടാവും ടിപ്പുവിനെ തുരത്തിയോടിച്ച വീര പഴശ്ശിയുടെ സാഹസിക കഥകള്‍ പോലുള്ളവ.., അഞ്ചരക്കണ്ടി പുഴ പിന്നെയും ഒഴുകുന്നു.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര കഥകളുടെ സ്മൃതികളും പേറി ..ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുകളായി തോട്ടവും സബ് രജിസ്ട്രെര്‍ ആഫീസും മാത്രം ബാക്കി……

Sunday, June 5, 2016
കാലം എനിക്കായി കരുതി വെച്ച ഒരു ഹൂറി ഉണ്ടാകും എന്‍റെ ഖൽബിന്‍റെ വിളക്കായി എന്‍റെ മനസ്സ് ആകുന്ന കൊട്ടാരത്തിലെ രാജകുമാരി ആയി..എന്‍റെ പ്രണയങ്ങളുടെ ആദ്യ അവകാശി.... എന്‍റെ വേദനകൾ എനിക്ക് അവളിലൂടെ കാണണം ഞാൻ ഭൂമിയിൽ തീർക്കുന്ന സ്വർഗത്തിൽ എന്നെ സ്നേഹിച്ച് കൊതി തീരാതെ അവൾ എപ്പോളും എന്നോട് കൊഞ്ചിക്കൊണ്ട് ഒട്ടിച്ചേര്‍ന്നു ഇരിക്കണം...!!
#ഉമ്മൂസ്
#ഉമ്മൂസ്
പ്രണയം
കെട്ടിയ പെണ്ണിനെ പ്രണയിച്ചിട്ടുണ്ടോ..? ഒന്ന് പ്രണയിക്കു എന്ത് രസാണെന്നോ..!!
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം.
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
ഉമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം
ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം മുകത്ത് തെളിക്കുമ്പോൾ ദേഷ്യപ്പെടാതെ നിന്നൊന്ന് നനയണം.
വീടിന് പിറകിലെ പറങ്കി മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ പോവണം..
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം.
ബൈക്കിന്‍റെ പിറകിലിരുത്തി മഴയേറെ നന്നയണം..
ഒരുമിച്ചൊരു വെയിൽ കായണം
ഒറ്റയ്ക്ക് മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ തുവർത്തിത്തരണം..
‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നേഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം..
രാത്രി ഭക്ഷണം കഴിച്ച് നേരേ അടുക്കളയിലോട്ടു ചെല്ലണം
‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ കേക്കണം
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം...
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം...
അവസാനം....അവസാനം
എന്നെ പളളികാട്ടിലേക്ക് എടുക്കുമ്പോൾ അലമുറയിട്ടു കരയണ
ശബ്ദം എന്‍റെ ചെവിയിൽ എത്തണം.
#ഉമർസാലി_അഞ്ചരക്കണ്ടി ©
Subscribe to:
Comments (Atom)