Tuesday, June 7, 2016

ഗൾഫ് വേണെങ്കില്‍ ഇങ്ങോട്ട് വരട്ടെ

ഗള്‍ഫില്‍ നല്ല എണ്ണം പറഞ്ഞ ജോലി ശരിയാക്കി തരാംന്ന് പറഞ്ഞ് കുടുംബക്കാരും സുഹൃത്തുക്കളും  വിളിച്ചിട്ടും ഞാന്‍ പോവാതിരുന്നപ്പോള്‍ അവരൊക്കെ പറഞ്ഞു എനിക്കിവിടെ എന്തോ ചുറ്റിക്കളി ഉള്ളത് കൊണ്ടാണ്  പോവ്വാത്തതെന്ന്.....

ചിലര് പറഞ്ഞു അഹങ്കാരമാണെന്ന്....

മറ്റ് ചിലര് പറഞ്ഞു , കുടുംബമൊക്കെ ആവുമ്പോ , കാശിന് ബുദ്ധിമുട്ട് വരുമ്പോള്‍ അനുഭവിച്ചോളും എന്ന്....

നിങ്ങള്‍ എന്തു വ്യഖ്യാനം നൽകിയാലും ജനിച്ച നാടും വീടും മാതാപിതാക്കളെയും സ്നേഹിതരെയും പിരിഞ്ഞ് ഒരു സമ്പാദ്യവും എനിക്ക് വേണ്ട...!

ഇത് എന്‍റെ ദുസ്വഭാവമല്ല...... എന്‍റെ പിടി വാശിയല്ല....  എന്‍റെ ദൗര്‍ബല്ല്യവും അല്ല..... ഉമ്മയുടെ,ഉപ്പയുടെ,സ്നേഹിക്കുന്നവരുടെ കാര്യത്തില്‍ ഞാനിന്നും ആ പഴയ കുട്ടി തന്നെയാണ്..

എനിക്ക് കഷ്ടപ്പാടും പ്രാരാബ്ധവും ഇല്ലാഞ്ഞിട്ടല്ല.... എങ്കിലും ഞാന്‍ പട്ടിണി കിടക്കില്ലെന്നും , പട്ടിണി കിടത്തില്ലെന്നുമുള്ള എന്‍റെ വിശ്യാസമാണ് ഈ തിരുമാനത്തിന് പിന്നില്‍..

ഓരോ നിമിഷവും ഇതാന്നും പറഞ്ഞ് ഓടി കൊണ്ടിരിക്കുമ്പോള്‍ , ആ ഓരോ നിമിഷവും സ്നേഹിക്കുന്നവരുടെ കൂടെ, അവരെ കണ്ട് ജീവിക്കാനുള്ള എന്‍റെ സ്വാര്‍ത്ഥതയാണ് ഈ തിരുമാനത്തിന് പിന്നില്‍....

ചിലപ്പോള്‍ ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടെന്ന് മറ്റുള്ളവര്‍  വിലയിരുത്തിയേക്കാം... എങ്കിലും ഓരോ നിമിഷവും ആസ്വദിക്കുന്ന ഞാന്‍ മനസ്സു കൊണ്ട് എന്നേ വിജയിച്ചു കഴിഞ്ഞിരിക്കുന്നു....

അതെ.... എനിക്കിനിയും ഉമ്മയെ കണ്ട് ,ഉമ്മയുടെ കൈ കൊണ്ട് കൂട്ടി കുഴച്ച ചോറുണ്ട്,ഉപ്പയുടെ ശാസനകേട്ട്,സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്ന്   കൊതി തീര്‍ന്നിട്ടില്ല.....!!

#ഉമർസാലി_അഞ്ചരക്കണ്ടി

No comments:

Post a Comment