കെട്ടിയ പെണ്ണിനെ പ്രണയിച്ചിട്ടുണ്ടോ..? ഒന്ന് പ്രണയിക്കു എന്ത് രസാണെന്നോ..!!
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം.
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
ഉമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം
ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം മുകത്ത് തെളിക്കുമ്പോൾ ദേഷ്യപ്പെടാതെ നിന്നൊന്ന് നനയണം.
വീടിന് പിറകിലെ പറങ്കി മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ പോവണം..
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം.
ബൈക്കിന്‍റെ പിറകിലിരുത്തി മഴയേറെ നന്നയണം..
ഒരുമിച്ചൊരു വെയിൽ കായണം
ഒറ്റയ്ക്ക് മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ തുവർത്തിത്തരണം..
‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നേഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം..
രാത്രി ഭക്ഷണം കഴിച്ച് നേരേ അടുക്കളയിലോട്ടു ചെല്ലണം
‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ കേക്കണം
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം...
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം...
അവസാനം....അവസാനം
എന്നെ പളളികാട്ടിലേക്ക് എടുക്കുമ്പോൾ അലമുറയിട്ടു കരയണ
ശബ്ദം എന്‍റെ ചെവിയിൽ എത്തണം.
#ഉമർസാലി_അഞ്ചരക്കണ്ടി ©
No comments:
Post a Comment