Friday, July 8, 2016

എന്‍റെ വിദ്യാലയം

പണ്ട് സ്കൂളിൽ പോണ കാലത്ത് അല്ലറ ചില്ലറ മോഷണമോക്കെ നടത്തുമായിരുന്നു...
അടുക്കളേലെ കടുക് പാട്ടേലും ,മല്ലി പാട്ടേലുമായിട്ട് ഉമ്മ ഇട്ടു വയ്ക്കുന്ന ചില്ലറ മുഴുവൻ എന്‍റെ കയ്യേ പറ്റിയാണ് പൊക്കൊണ്ടിരുന്നത്...
സ്കൂളിന്‍റെ തൊട്ടു മുന്പിലുളള   ഷംസൂക്കാന്‍റെ  കടയിലേ തേനുണ്ടയും, പുളി അച്ചാറും , പിന്നെ പാതി പഴുത്ത പുളിയൻ നാരങ്ങ ഉപ്പും മുളക് പൊടിയും പുരട്ടിയത് , കപ്പലണ്ടി മിട്ടായി , ഗ്യാസ് മിട്ടായി ഒക്കെയായിരുന്നു ആ മോഷണതിന്‍റെ യൊക്കെ പ്രലോഭനം..........
ഗേറ്റിനപ്പുറത്തു സൈക്കിള് മണിയടിച്ചു നിന്നിരുന്ന ഐസ് മിട്ടായിക്കാരനും ഒരു കാരണമായി എന്ന് പറയാതെ വയ്യ ...
വർഷങ്ങൾ ഒരുപാട് കടന്നു പോയി.
ഇന്ന് ഞാൻ  എന്‍റെ സ്കൂളിന്‍റെ മുൻപിലൂടെ കടന്നുപോകുമ്പോൾ
എന്‍റെ പേഴ്സിൽ മോഷ്ട്ടിക്കാത്ത നോട്ടുകൾ ഉണ്ടായിരുന്നു.....
പക്ഷെ ഇന്നവിടെ ആ കട ഇല്ല. ആ കടയ്ക്ക് പകരം അവിടെ  മറ്റൊരു ടയറ് കട വന്നിരിക്കുന്നു,ഐസ് മിട്ടായിക്കാരനും ഇന്നില്ല...

ഇന്ന് എന്‍റെ പേഴ്സിലെ പണം....തേനുണ്ടയുടേയും,പുളി അച്ചാറിന്‍റെയും,ഐസ് മിട്ടായിയുടെയും രുചിയോർത്തു കൊതിച്ചു നിന്ന എന്നെ നോക്കി കളിയാക്കി ചിരിച്ചു....!

ഉമർസാലി_അഞ്ചരക്കണ്ടി

No comments:

Post a Comment